കൊച്ചി : പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിച്ചു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റര്‍ ദിന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അൻപത് ദിവസത്തെ നോമ്പാചരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നത്.ലോകത്തിന് വേണ്ടി യേശു ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്.
ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം വിശ്വാസികള്‍ക്ക് ഈസ്റ്റർ ദിന സന്ദേശവും നൽകി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ത്യയിലെ വിശ്വാസി സമൂഹത്തിന് ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു.