വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് സുൽത്താൻ ബത്തേരിക്ക് പകരം ഗണപതി വട്ടം എന്നാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മോദി സർക്കാരിന്റെ സഹായത്തോടെ ഇത് സാധ്യമാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ടിപ്പു സുൽത്താൻ ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴിശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പോരാടിട്ടുണ്ട്.ടിപ്പു സുൽത്താന്റെ അധിനിവേശത്തിനി ശേഷമാണ് ഈ പ്രദേശത്തിന് സുൽത്താൻ ബത്തേരി എന്ന പേര് വന്നത്.പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ൽ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നു.
വയനാട് മണ്ഡലത്തിൽ കെ സുരേന്ദ്രന് എതിരായി കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് സിറ്റിങ് എംപിയാണ്. ആനി രാജെയാണ് എൽഡിഎഫ് സ്ഥാനാർഥി.