കാർ സ്‌കൂട്ടറിലിടിച്ച് മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ കാർ സ്‌കൂട്ടറിലിടിച്ച് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശി ശിവാനി, സുഹൃത്ത് മൈസൂരു സ്വദേശി ഉല്ലാസ്, ഭക്ഷണ വിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശിയുമാണ് മരണമടഞ്ഞത്.മരണമടഞ്ഞ ശിവാനി മൈസൂരു അമൃത വിശ്വവിദ്യാ പീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർത്ഥിനി ആയിരുന്നു.

ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.സ്‌കൂട്ടറിനു പുറമെ മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആളാണ് മരിച്ച മൂന്നാമൻ.ശനിയാഴ്ച രാത്രിയായിരുന്നു ഈ ദാരുണമായ അപകടം നടന്നത്.