തായ്‌വാനിൽ ഭൂമി കുലുക്കം,തിങ്കളാഴ്ച 24 മണിക്കൂറിനിടയിൽ 38 തവണ

തായ്‌വാൻ : ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലുണ്ടായ രാജ്യത്തുണ്ടായ 7.2 തീവ്രതയുള്ള ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തത്തിനു പിന്നാലെ വീണ്ടും കുലുങ്ങി തായ്‌വാൻ.തിങ്കളാഴ്ച 24 മണിക്കൂറിനിടയിൽ 38 തവണയാണ് തായ്‌വാൻ കുലുങ്ങിയത്.

വൈകീട്ട് 5.08ന് 5.3 തീവ്രതയുള്ള ഭൂകമ്പമുണ്ടായതോടെയാണ് തുടക്കം. പിന്നീട് ചെറുതും വലുതുമായ നിരവധി കുലുക്കുങ്ങളുണ്ടായി. ആദ്യത്തെ ഒമ്പത് മിനിറ്റിൽ മാത്രം 5 കുലുക്കങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.9 എണ്ണം തീവ്രതയുള്ളതായിരുന്നു. തായ്‌വാനിലെ ഹോല്യൻ നഗരവും ചുറ്റുപാടുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. ഭൂകമ്പത്തിനു ശേഷം സാധാരണയുണ്ടാകുന്ന പ്രകമ്പനങ്ങളാണോ ഇന്നലെയുണ്ടായതെന്ന് വ്യക്തമല്ല. പക്ഷെ ഏപ്രിലിന്റെ തുടക്കത്തിലുണ്ടായ ഭൂമികുലുക്കത്തിനു പിന്നാലെയുണ്ടായ നൂറുകണക്കിന് പ്രകമ്പനങ്ങളെക്കാൾ തീവ്രതയുള്ളതായിരുന്നു തിങ്കളാഴ്ചത്തേത്.

ഭൂമിക്കടിയിൽ രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുന്ന പ്രദേശമാണിത്. ഇക്കാരണത്താൽ തന്നെ നിരവധി തവണ ഭൂമികുലുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 1999 രാജ്യത്തുണ്ടായ ഭൂകമ്പത്തെ അപേക്ഷിച്ച് ഈ മാസമുണ്ടായ കമ്പനങ്ങളെല്ലാം ചെറുതാണ്. അന്നത്തെ ഭൂകമ്പത്തിൽ 2400 പേരാണ് മരിച്ചത്.