നിങ്ങളുടെ മകൻ ജയിലിൽ പോകുന്നത് അഴിമതി ചെയ്തിട്ടല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണ്. കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു കൊണ്ട് കൊണാട്ട് പ്ലേസിലെ    ഹനുമാൻക്ഷേത്രത്തിൽ ദർശനം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക് പോയി.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോട് കെജ്‌രിവാള്‍ തന്റെ നന്ദി അറിയിച്ചു.

നിങ്ങളുടെ മകൻ ജയിലിൽ പോകുന്നത് ഏതെങ്കിലും അഴിമതിയിൽ ഉൾപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണ്. ഇലക്ഷൻ പ്രചാരണ കാലയളവിൽ പോലും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പാര്‍ട്ടി ഓഫീസില്‍ പോയി പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കണ്ടതിന് ശേഷമാണ് തിഹാറിലേക്ക് മടങ്ങിയത്.

ജയിലിലേക്ക് പോകുന്നതിനു മുൻപേ എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജ്‌രിവാള്‍ വിളിച്ചുചേര്‍ത്തിരുന്നു.