കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനം

കൊല്ലം : കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനം .24 ന്യൂസ് റിപ്പോർട്ടർ സലിം മാലിക്കിന് മർദ്ദനമേറ്റത്. ഡ്രൈവർ ശ്രീകാന്തിനും മർദ്ദനമേറ്റു. മർദ്ദിച്ചത് എട്ടംഗ സംഘമാണ് . കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആൾക്ക് ഒരു പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. പകരം റോഡിൽ നിന്നിരുന്ന എട്ടം​ഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ആക്രമിച്ചവർ മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലെ വ്യക്തമാകു. സംഭവത്തിൽ എന്തായാലും പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.