കൊച്ചി: എറണാകുളം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ 12.35 നാണ് ട്രെയിന്‍ പുറപ്പെടുക.
പിറ്റേന്ന് പുലർച്ചെ 5.45 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 19 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തും.
ഞായറാഴ്ച ദിവസങ്ങളിൽ വൈകീട്ട് 6.35 ന് വേളാങ്കണ്ണിയില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്തെത്തും. വേളാങ്കണ്ണിയില്‍ നിന്നും എറണാകുളത്തേക്കുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20 മുതല്‍ ജനുവരി ഒന്നുവരെ എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി.