ആ​ൺ​കു​ട്ടി​ക​ൾക്കും പെ​ൺ​കു​ട്ടി​കൾക്കും പീ​ഡനം : ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ത്ഥിക​ളോ​ട് ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ത്തോ​ളി കൊ​ട​ശേ​രി തോ​ട്ടോ​ളി സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​റിനെ (52)​ ആ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്ത​ത്.

ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം അ​ഞ്ചു വി​ദ്യാ​ർ​ത്ഥി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ത്ഥിക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​ഞ്ച് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നാ​ലെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് വി​ദ്യാ​ർത്ഥി​ക​ൾ പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ എ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​ഴ്ച മു​മ്പാ​യി​രു​ന്നു കൗ​ൺ​സി​ലിം​ഗ്. കൂ​ടു​ത​ല്‍ പേ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.