കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ് : നാല് പ്രതികളും റിമാൻഡിൽ

കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ നാല് പ്രതികളും റിമാൻഡിൽ. നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് റിമാൻഡ് ചെയ്തത്. അടുത്തമാസം മൂന്ന് വരെ റിമാൻഡ് ചെയ്തത്.

പ്രതികൾക്ക് മേൽ ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്കുമരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.

അതേസമയം, കൊച്ചി കൂട്ടബലാത്സംഗ കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് പതിനാറാം മണിക്കൂറിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അന്ന് ഹോട്ടലിൽ സംഭവിച്ചതും, വാഹനം രാത്രി സഞ്ചരിക്കുന്നതിന്‍റെയും സിസിറ്റിവി ദൃശ്യങ്ങളും, യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.