തൃശ്ശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തൃശ്ശൂര്‍ കൊണ്ടാഴിയിലാണ് ബസ് പാടത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
തൃശ്ശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന ‘സുമംഗലി’ ബസാണ് അപകടത്തില്‍പ്പെട്ടത്. സൗത്ത്‌കൊണ്ടാഴിയില്‍ വെച്ച് റോഡിന് സൈഡില്‍ താഴെയുള്ള പാടത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടമുണ്ടായത്.
ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.