മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പലപ്പോഴും താരൻ മാറാറുണ്ട്. തലയോട്ടി വരണ്ടതാകുമ്പോൾ താരൻ വർദ്ധിക്കുകയും, ഇത് മുടികൊഴിച്ചിലിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. താരനെ പൂർണമായും ഇല്ലാതാക്കാൻ വീട്ടിൽ തന്നെയുള്ള ഒറ്റമൂലിയാണ് ആര്യവേപ്പ്. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
താരനെ അകറ്റി നിർത്താൻ ആര്യവേപ്പും നെയ്യും ഉപയോഗിച്ചുള്ള ഹെയർ പാക്ക് മികച്ച ഓപ്ഷനാണ്. ഈ ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ചതച്ചെടുത്ത ആര്യവേപ്പില എടുത്തതിനുശേഷം ഇതിലേക്ക് ടേബിൾ സ്പൂൺ നെയ്യും തേനും ഒഴിക്കുക. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം പേസ്റ്റ് രൂപത്തിലാക്കി ഒരു രാത്രി മുഴുവൻ വെക്കണം. പിറ്റേന്ന് ഇത് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഹെയർ പാക്ക് ഉപയോഗിക്കുക.
ആന്റി- ബാക്ടീരിയൽ, ആന്റി- ഫംഗൽ ഗുണങ്ങൾ എന്നിവ അടങ്ങിയതാണ് ആര്യവേപ്പ്. താരൻ അകറ്റുന്നതിന് പുറമേ, മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാനും, മുടികൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാനും ആര്യവേപ്പ് സഹായിക്കും.