ക്രിസ്മസ് ലിമിറ്റഡ് എഡിഷന്‍ ബോഡി കെയര്‍ കളക്ഷൻ അവതരിപ്പിച്ച് ദി ബോഡി ഷോപ്പ്.

കൊച്ചി : ക്രിസ്മസ് ലിമിറ്റഡ് എഡിഷന്‍ പുതിയ രണ്ട് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ ദി ബോഡി ഷോപ്പ്. ചെറീസ് & ചിയര്‍, പെയേഴ്സ് & ഷെയര്‍ എന്നീ വേരിയറ്റുകളാണ് ശേഖരത്തിലുള്ളത് റീസൈക്കിള്‍ ചെയ്യാവുന്ന പായ്ക്കില്‍ ലഭ്യമായ ഈ ഉല്‍പ്പന്നങ്ങള്‍ രണ്ടും തന്നെ വീഗന്‍ സര്‍ട്ടിഫൈഡാണ്.

4275 രൂപയുടെ ദി ബോഡി ഷോപ്പിന്റെ ലിമിറ്റഡ് എഡിഷന്‍ ചെറീസ് & ചിയര്‍ സെറ്റിൽ ഷവര്‍ ജെല്‍, ബോഡി ബട്ടര്‍, ബോഡി ഓയില്‍, ഹാന്‍ഡ് ബാം, ലിപ് ബാം, ബോഡി മിസ്റ്റ് തുടങ്ങിയവയാണ് ഉൾപ്പെടുന്നത്. ബോഡി സ്‌ക്രബ്, ബോഡി യോഗര്‍ട്ട് ആന്റ് ബോഡി ബട്ടര്‍, ഹാന്‍ഡ് ക്രീം, ലിപ് സ്‌ക്രബ്, ഒരു സുഗന്ധ മിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ലിമിറ്റഡ് എഡിഷന്‍ പെയേഴ്സ് & ഷെയര്‍ കളക്ഷന്റെ ഒരു സെറ്റിന്റെ വില 6120 രൂപയുമാണ്. ക്രിസ്മസ് സമ്മാനം നല്‍കാനാവുന്ന തരത്തില്‍ ഗിഫ്റ്റ് സെറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.