വധഭീഷണി; സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ലഭിച്ചു. മുംബൈ പൊലീസാണ് സൂപ്പർ സ്റ്റാറിന് തോക്ക് ലൈസൻസ് നൽകിയത്. അജ്ഞാതരുടെ വധഭീഷണിയെ തുടർന്ന് ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ട് ലൈസൻസിന് അപേക്ഷ നൽകിയത്.

സൽമാന്‍റെ അപേക്ഷ ലഭിച്ചയുടൻ താരം താമസിക്കുന്ന സോൺ 9 ന്‍റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറി. അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചത്. തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

എന്നാൽ ഏത് തോക്കാണ് താരത്തിന് വാങ്ങാൻ കഴിയുകയെന്ന് വ്യക്തമല്ല. പോയിന്‍റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ഉപയോഗിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.