എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബൈദ്: തെലുങ്ക് സൂപ്പർ സ്റ്റാറും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്‍റെ മകൾ ഉമാ മഹേശ്വരിയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എൻടിആറിന്‍റെ 12 മക്കളിൽ ഇളയവളാണ് ഉമ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

ഭർതൃസഹോദരനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള ബന്ധുക്കൾ മരണവാർത്തയറിഞ്ഞ് ജൂബിലി ഹിൽസിലെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.