നാടോടി നൃത്തവുമായി നാഗാലാൻഡ് മന്ത്രി; വീഡിയോ വൈറൽ

നാഗാലാ‌ൻഡ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി നാഗാലാൻഡിലെ ഗോത്രകാര്യ മന്ത്രി തെംജെൻ ഇംന അലോംഗ് തന്‍റെ രസകരമായ ഓൺലൈൻ സാന്നിധ്യത്തിലൂടെ പ്രശസ്തനാണ്. തിങ്കളാഴ്ച 41 കാരനായ മന്ത്രി ഒരു പരമ്പരാഗത ചടങ്ങിനിടെ നാടോടി നർത്തകർക്കൊപ്പം ചുവട് വെക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.