ഗുജറാത്തി യുവാക്കൾക്കെതിരെ അനേഷണത്തിന് ഉത്തരവിട്ട് യു.എസ് കോൺസുലേറ്റ്

അഹമ്മദാബാദ്: കാനഡയിലെ കോളേജുകളിൽ പഠിക്കാൻ യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിൽ (ഐഇഎൽടിഎസ്) അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം.

ഇതിന് സഹായിച്ചേക്കാവുന്ന റാക്കറ്റുകൾ കണ്ടെത്താൻ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് മെഹ്സാന ജില്ലയിലെ പോലീസ് അന്വേഷണം ആരംഭിച്ചത്.