ലോകകപ്പ് മത്സരം; ഉല്‍ഘാടന വേദിയില്‍ അതിഥിയായി ഉപരാഷ്ട്രപതിയും

ഡല്‍ഹി: ഖത്തറില്‍ നടക്കുന്ന ഫിഫാ വേള്‍ഡ് കപ്പ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കാര്‍ പങ്ക് എടുക്കും.

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി ചടങ്ങിന് എത്തുക.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തുന്ന ധന്‍കാറിന് ഈ മാസം 21ന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കും. അല്‍ വക്‌റയിലെ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലാണ് സ്വീകരണം.