വൺപ്ലസ് 10ടി: സവിശേഷതകൾ അറിയാം

വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾ. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡിസൈനിൽ വ്യത്യസ്ഥത പുലർത്തുന്ന വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകളെ കുറിച്ച് പരിചയപ്പെടാം.

6.7 ഇഞ്ച് ഫ്ലൂയിഡ് അമോലഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2412 × 1080 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 150 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,800 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മൂൺസ്റ്റോൺ ബ്ലാക്ക്, ഗ്രീൻ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വില 44,999 രൂപയാണ്.