ഉച്ച ഉറക്കത്തിനു മുൻപ് അക്കൗണ്ടിൽ 105 രൂപ, ഉറക്കമുണർന്നപ്പോൾ 9,000 കോടി

ചെന്നൈ: ഉച്ച ഉറക്കത്തിനായി ടാക്സി ഡ്രൈവർ രാജ്‌കുമാർ പോകുമ്പോൾ തൻ്റെ ബാങ്ക് അക്കൗണ്ടിൽ വെറും 105 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ഉറക്കമുണർന്നപ്പോൾ അത് 9,000 കോടിയായി. തമിഴ്നാട് സ്വദേശി രാജ്‌കുമാറിൻ്റെ അക്കൗണ്ടിലാണ് ഇങ്ങനെയൊരു മാജിക് സംഭവിച്ചത്.ബാങ്കിൻ്റെ പിഴവ് മൂലം സംഭവിച്ച വിഴ്ച വ്യക്തമായതോടെ ബാങ്ക് അധികൃതർ മുപ്പത് മിനിറ്റിനകം രാജ്‌കുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തിരികെയെടുത്തു.

ചെന്നൈയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പഴനി സ്വദേശിയായ രാജ്‌കുമാറിന്റെ ബാങ്ക് അക്കൗണ്ടിലാണ് മെർക്കന്റൈൽ ബാങ്കിൽൻ്റെ പിഴവ് മൂലം പണം എത്തിയത്.സെപ്റ്റംബർ ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചെന്നൈ കോടമ്പാക്കത്തെ മുറിയിൽ വിശ്രമിക്കുന്നതിനിടെ രാജ്‌കുമാറിന്റെ ഫോണിലേക്ക് സന്ദേശം എത്തി. ഉറക്കമുണർന്ന് നോക്കിയെങ്കിലും കൂടുതൽ അക്കങ്ങളുണ്ടായിരുന്നതിനാൽ തുക എത്രയെന്ന് ആദ്യം വ്യക്തമായില്ല..

തട്ടിപ്പ് സന്ദേശമാണെന്നാണ് ആദ്യം കരുതിയത്. തൻ്റെ അക്കൗണ്ടിൽ അതുവരെ 105 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.തൻ്റെ അക്കൗണ്ടിൽ അതുവരെ 105 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ സംശയം തീർക്കാൻ സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് 21,000 രൂപ ട്രാൻസ്ഫർ ചെയ്തു.സുഹൃത്തിന്റെ അക്കൗണ്ടിൽ പണമെത്തിയതായി ഉറപ്പായതോടെ ഔദ്യോഗിക നമ്പറിൽ നിന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചതെന്ന് വ്യക്തമായി.രാജ്‌കുമാർ പറഞ്ഞു.

മിനിറ്റുകൾക്കകം അക്കൗണ്ടിലെത്തിയ മുഴുവൻ പണവും ബാങ്ക് തിരിച്ചുപിടിച്ചു. പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ബന്ധപ്പെടുകയും അബദ്ധം സംഭവിച്ചതായി അറിയിക്കുകയും ചെയ്തു.ബാങ്കിന്റെ ടി നഗർ ബ്രാഞ്ചിലെത്തി സംസാരിച്ചിരുന്നു. പിൻവലിച്ച തുക തിരികെ നൽകേണ്ടതില്ലെന്നും കാർ ലോൺ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്‌കുമാർ പറഞ്ഞു.