69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഹോം

ന്യൂഡൽഹി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച ചിത്രം ഹോം, തിരക്കഥാകൃത്ത് ഷാഹി കബീര്‍.

നമ്പി നാരായണൻ്റെ ജീവിതം പറഞ്ഞ റോക്കട്രി; ദ നമ്പി ഇഫക്ട്‌സാണ് 69-ാമത് ദേശീയ ചലച്ചിത്ര വേദിയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഇക്കൊല്ലം ആലിയ ഭട്ടും കൃതി സനോണും പങ്കിടുകയാണ്. മികച്ച നടനായി അല്ലു അര്‍ജുനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ജനപ്രിയ ചിത്രമായി ആര്‍ആര്‍ആറും തെന്നിന്ത്യയുടെ അഭിമാനമായി. മികച്ച മലയാള ചിത്രമായി ഹോമും പ്രത്യേക ജൂറി പരാമര്‍ശമായി ഇന്ദ്രന്‍സും തിളങ്ങി. ഫെസ്റ്റിവല്‍ വേദികളില്‍ നിന്ന് കൈയ്യടി നേടിയ ആവാസവ്യൂഹം മികച്ച പരിസ്ഥിതി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തായി നായാട്ട് സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീറും മലയാളത്തിൻ്റെ അഭിമാനമായി.