പ്രായ പൂർത്തിയാകാത്ത ഇരയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത പ്രതി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വീട്ടുകാരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ 16-കാരി ഇരയെ വിവാഹം കഴിച്ച പീഡന കേസിലെ പ്രതി പനവൂർ സ്വദേശിയായ അൽ – ആമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടാണ് സംഭവം. വിവാഹത്തിന് കാർമികത്വം വഹിച്ച അൻസർ സാവത്ത് എന്ന ഉസ്താദിനേയും പെൺകുട്ടിയുടെ പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപവാസികൾ പോലും പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിന്റെ കാരണം തിരക്കി സ്കൂൾ അധികൃതർ വീട്ടിൽ എത്തിയപ്പോഴാണ് സമീപവാസികൾ പോലും പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്.സ്കൂൾ അധികൃതർ നെടുമങ്ങാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് വിവാഹത്തെ കുറിച്ച് പെൺകുട്ടി പറയുന്നത്.തുടർന്നാണ് ശൈശവ വിവാഹത്തിന് 3 പേരെയും നെടുമങ്ങാട് പോലീസ് അറസ്റ് ചെയ്തത് .

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2021-ലാണ് അൽ അമീർ ജയിലായത്. 4 മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അൽ അമീർ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നു പറഞ്ഞ് നിരവധി തവണ ഇവരുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർ സമ്മതിക്കാഞ്ഞതോടെ ഭീഷണിപ്പെടുത്തി ബലാത്കാരമായാണ് അമീർ പെൺകുട്ടിയെ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു.