വീട്ടിൽ വൈകിയെത്തിയത് ചോദിച്ചതിന് ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച് ഭാര്യ

കാൺപൂർ: കാൺപൂരിലെ കൂപ്പർഗഞ്ചിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്ത് വഴക്കുണ്ടായതിന് പിന്നാലെ യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു.ദബ്ബുയെന്ന ഭർത്താവിനാണ് ഭാര്യയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇയാളെ ഉർസല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടിലെത്താൻ വൈകിയതിന്റെ കാര്യം തിരക്കിയപ്പോൾ ഭാര്യ പൂനം തന്നോട് ദേഷ്യപ്പെട്ടെന്നും വഴക്കുണ്ടാക്കാൻ തുടങ്ങിയെന്നും ദബ്ബു പോലീസിനോട് പറഞ്ഞു. വഴക്ക് രൂക്ഷമായതോടെ പൂനം വാഷ്‌റൂമിൽ നിന്നും ആസിഡ് എടുത്ത് ദബ്ബുവിന്റെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് മൊഴി.ദബ്ബുവിന്റെ ഭാര്യ പൂനത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.