ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വൻ താരനിരയുമായി ‘2018’: വെള്ളിത്തിരയിലേക്ക്

കൊച്ചി: 2018ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം സിനിമയാകുന്നു. ‘2018’ എന്ന പേരിലിറങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. അഖിൽ പി ധർമജനാണ് സഹ രചയിതാവ്
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജും ഫഹദ് ഫാസിലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർ​ഗീസ്, അപർണാ ബാലമുരളി, തൻവി റാം, ശിവദ ​ഗൗതമി നായർ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
അഖിൽ ജോർജ് ഛായാ​ഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. നോബിൻ പോൾ ആണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.