സുരേഷ് ഗോപി, മാധവ് സുരേഷ് ചിത്രം ജെ.എസ്.കെ ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രമാണ്.

മുരളി ഗോപി, ബൈജു സന്തോഷ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കോസ്മോസ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ നിര്‍വഹിക്കുന്നു.കോ-റൈറ്റര്‍-ജയ് വിഷ്ണു, എഡിറ്റര്‍-സംജിത് മുഹമ്മദ്. ലൈന്‍ പ്രൊഡ്യൂസര്‍-സജിത് കൃഷ്ണ, പ്രൊജക്‌ട് ഡിസൈനര്‍-ജോണ്‍ കുടിയാന്‍മല,പി .ആര്‍. ഒ എ .എസ് ദിനേശ്.