ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വിവാദ കത്ത് വിഷയത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്യാ രാജേന്ദ്രന്‍ മതിയെന്ന കെ.പി.സിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം തള്ളിയാണ് വി.ഡി സതീശന്‍ രംഗത്ത് വന്നത്.

കത്ത് വിവാദം ഏത് ഏജൻസി അന്വേഷിച്ചാലും പ്രതികൾ സി.പി.എം നേതാക്കളാണ്. അവരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.