പ്രശസ്ത ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു

കൊച്ചി : മലയാള സിനിമ ഛായാഗ്രാഹകനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ അസോസിയേറ്റായിരുന്നു.എറണാകുളത്ത് എറെ നാളായി ചികിത്സയിലായിരുന്നു.44 വയസായിരുന്നു.അപ്പൻ സിനിമയുടെ ഷൂട്ടിങ് ഇടയിലാണ് പപ്പു രോഗബാധിതനാകുന്നത്.

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സക്കൻഡ് ഷോയിലൂടെയാണ് പപ്പു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.റോസ് ഗിറ്റാറിനാൽ, ഞാൻ സ്റ്റീവ് ലോപെസ്, കൂതറ, അയാൾ ശശി, ഈട, ഏറ്റവും അവസാനമായി അപ്പൻ എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചത് പപ്പുവാണ്.ബോളിവുഡിലും രാജീവ് രവിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.