എഫ് ഐ ഇവെന്റ്സ് – ഇന്ത്യയിലെ ആദ്യ ആറ്റിറ്റുഡ് ഹണ്ട് – ശക്തമായ മൽസരത്തിൽ വിജയികളെ തിരഞ്ഞെടുത്തു

 

നവംബർ 13 ഞായറാഴ്ച്ച കൊച്ചി – നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് 6 മണിക്കൂറോളം നീണ്ടുനിന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റുഡ് ഹണ്ട് – “മാൻ ഓഫ് കേരള”, “വുമൺ ഓഫ് കേരള” എന്നീ ടൈറ്റിലുകൾക്ക് വേണ്ടി ഏറെ പുതുമകളേറിയ മൂന്നു റൗണ്ട്കളിലൂടെയാണ് എഫ് ഐ ഇവെന്റ്സ് ഷോ അവതരിപ്പിച്ചത്. ഷോ പ്രൊഡ്യൂസർ രഞ്ജിത്ത് എം പി യും, ഡാലുകൃഷണദാസ് കൊറിയോഗ്രാഫറും ആയിട്ടുളള ഈ ഷോ സംവിധാനം ചെയ്തത് ഇടവേള ബാബു ആണ്.

18 നും 60 വയസ്സിനിടയിലുമുള്ള 47 മൽസരാർത്ഥികൾ മാറ്റുരച്ച ഈ ഇവന്റിൽ – വുമൺ ഓഫ് കേരളയുടെ വിജയി നബില ഫിറോസ്‌ഖാനും ഫസ്റ്റ് റണ്ണർ അപ്പ് അനഘ സന്ദേശ്നും സെക്കൻഡ് റണ്ണർ അപ്പ് വൈഷ്ണവിക്കും ലഭിച്ചു. മാൻ ഓഫ് കേരളയിൽ മാധവ് നിരഞ്ജൻ വിജയിയായപ്പോൾ, ഫസ്റ്റ് റണ്ണർ അപ്പ് സുധീഷ് നും സെക്കന്റ് റണ്ണർ അപ്പ് മുഹമ്മദ് ആദിൽനും ലഭിച്ചു.

വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളും കൂടാതെ ഇരുവിഭാഗങ്ങളിലും 11 സബ്ബ് ടൈറ്റിലുമാണ് നൽകിയത്.

എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണൽ മോഡൽസ് പങ്കെടുത്ത അനു നോബി കളക്ഷൻ ഡിസൈൻസ്, സനോവർ അൽ ആമീൻ ഡിസൈനർ എന്നിവരുടെ റൗണ്ട്കളും ഇതോടൊപ്പം നടത്തപ്പെടുകയുണ്ടയി.

സമ്മാനദാനച്ചടങ്ങിൽ ചലച്ചിത്ര രംഗത്തു നിന്നും സാബുമോൻ, രചന നാരയണൻ കുട്ടി, നിരഞ്ജന അനൂപ്‌, പ്രിയങ്ക, മാളവിക നായർ , റോൺസൺ, ജസീല പ്രവീൺ, ലാവണ്യ, മീര അനിൽ , ബ്ലെസി കുര്യൻ. മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി കെ എസ് കൂടാതെ വിധികർത്താക്കളായ സന്ധ്യ മനോജ്, അപർണ കുറുപ്പ്, അനീഷ്, സ്വാതി കുഞ്ചൻ, റൂമ, ലക്ഷ്മി മേനോൻ തുടങ്ങിയവരും പങ്കെടുത്തു.