കൊച്ചി: സംസ്ഥാനത്തെ ഡിജെ പാർട്ടികളിലും തുടർന്ന് നടക്കുന്ന ആഫ്റ്റർ പാർട്ടികിലെയും യഥാർത്ഥ ഭീകരാവസ്ഥ തുറന്ന് പറയുകയാണ് കൊച്ചിയിലെ മോഡൽ. കഴിഞ്ഞ രണ്ട് വർഷമായി എറണാകുളത്തെയും, തിരുവനന്തപുരത്തെയും പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്.
പാർട്ടികളിലേക്ക് ആരും ലഹരിയുമായല്ല വരുന്നത്. ആഫ്റ്റർ പാർട്ടികളിൽ പക്ഷെ വൻ തോതിൽ ലഹരി എത്താറുണ്ട്. അത് എവിടെ നിന്നാണെന്നും ആരാണ് കൊണ്ടു വരുന്നതെന്നോ അറിയില്ല. MDMA,Happy pills,LSD എന്നിവ വ്യപാകമായി ഇത്തരം പാർട്ടികളിൽ ഉപയോഗിക്കുന്നു.ലൈംഗികമായി ഉപയോഗിക്കുന്നു; ലഹരി പാർട്ടി കോഴിക്കോടും, തിരുവനന്തപുരത്തും- മോഡലിൻറെ വെളിപ്പെടുത്തൽ
പല മനുഷ്യരുടെയും ഫാമിലി ലൈഫടക്കം ഇത് നശിപ്പിച്ച് കളഞ്ഞു. കൺസെൻറ് മാനിപ്പുലേറ്റ് ചെയ്യാം എന്നതാണ് ഡ്രഗിൻറെ പ്രത്യേകത. ഇതിൻറെ ഹാങ്ങ് ഓവറില്‍ നടക്കുന്നത് ഒന്നും അറിയാറില്ല. പിന്നീട് ഡിപ്രഷനിലേക്ക് പോയ ഒരുപാട് കുട്ടികളെ അറിയാം.
സംസ്ഥാനത്തെ പല പ്രധാന ഹോട്ടലുകളിൽ ഇത്തരം പാർട്ടികൾ നടക്കുന്നുണ്ട്. ഇത് അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നുണ്ട്. ഇതിനൊക്കെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളുകളുടെ ഒത്താശയുമുണ്ടെന്നും മോഡൽ വെളിപ്പെടുത്തുന്നു.