സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ വര്‍ദ്ധന പ്രഖ്യാപിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ വര്‍ദ്ധന ബാധമാവുന്നത്.
ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, പുതിയ നിരക്കുകൾ 2022 നവംബർ 23 മുതൽ നിലവിൽ വന്നു. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 20 ബിപിഎസ് വരെയാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചിരിയ്ക്കുന്നത്.
ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച്, സാധാരണക്കാർക്ക് 2.75% മുതൽ 6.20% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 6.70% വരെയും പലിശ നിരക്ക് ലഭിക്കും. 23 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് നിലവിൽ 7 ശതമാനമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക് FD നിരക്കുകൾ ഇപ്രകാരമാണ്
7 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 2.75% പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്.
15 മുതൽ 30 ദിവസത്തിനുള്ളിൽ അവസാനിക്കുന്ന നിക്ഷേപങ്ങൾക്ക് 3.00% വരെ പലിശ ലഭിക്കും.
31 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.25% ആണ് പലിശ ലഭിക്കുക.
46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50% പലിശയും 91-120 ദിവസങ്ങളിലും 121-179 ദിവസങ്ങളിലും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.00%, 4.25% പലിശ നിരക്ക് ലഭിക്കും.
180 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളിൽ, ബാങ്ക് 5.50% പലിശനിരക്കും 271 ദിവസം മുതൽ 363 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ, കൊട്ടക് മഹീന്ദ്ര ബാങ്ക് 5.75% പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് 390 ദിവസത്തിനുള്ളിൽ (12 മാസം 25 ദിവസം) കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനത്തിൽ നിന്ന് 6.40 ശതമാനമായി 10 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചു