ജനങ്ങൾ ഏറ്റെടുത്ത് ഷെഫീക്കിന്റെ സന്തോഷം ടീസർ; സോഷ്യൽ മീഡിയയിൽ കക്ക ഇറച്ചി വൈറൽ

എനിക്ക് ഷാപ്പിലെ കക്ക ഇറച്ചി മേടിച്ച് തരുമോ” ? ദിവ്യ പിള്ളയുടെ കഥാപാത്രം ഉണ്ണി മുകുന്ദനോട് ചോദിക്കുന്ന ഈ ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റാഗ്രാമിലും റീൽസിലുമെല്ലാം ഇപ്പോൾ ഇതിന്റെ വീഡിയോ ട്രെൻഡിങ്ങായി മാറുകയാണ്. അത്രമാത്രം കാത്തിരിപ്പോടെ ജനങ്ങൾ കാത്തിരിക്കുകയാണ് ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ റിലീസിനായി. നവംബർ 25നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതിന്റെ പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. വാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമെത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷെഫീക്കിന്റെ സന്തോഷം. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.