സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കോമോറിന്‍ തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്നും ചക്രവാകച്ചുഴികൾ നിലനില്‍ക്കുന്നുണ്ട്.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് വാഹനങ്ങളിലെ കാഴ്ച മങ്ങല്,താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.