മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്.പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടിലാണ് സാഗർ യുവരാജ് എന്ന കപ്പലിടിച്ച് ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ ഇരുവരെയും കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.പുലർച്ചെയാണ് അപകടമുണ്ടായത്. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് പേരെ രക്ഷപ്പെടുത്തിയത്.നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്.