96 മണ്ഡലങ്ങളിൽ 1,717 സ്ഥാനാർഥികൾ,നാലാംഘട്ട വിധിയെഴുത്ത് തുടങ്ങി

ന്യൂഡൽഹി : ലോക് സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക.വൈകീട്ട് ആറുവരെ നടക്കുന്ന പോളിങ്ങിൽ കേന്ദ്രമന്ത്രിമാരായ കിഷന്‍ റെഡ്ഡി, ഗിരിരാജ് സിങ്, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ.

മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. മേയ് 20നാണ് അഞ്ചാംഘട്ടം. ജൂൺ നാലിനാണ് വോട്ടെണ്ണൽ.543 അംഗ ലോക്സഭയിൽ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്.