ന്യൂഡൽഹി∙ ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. അതേസമയം, ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും നിരോധിത മേഖലയിൽ എന്തിന് അതു പറന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്വ്യാഴാഴ്ച ഗുജറാത്തിൽ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നീ മേഖലകളിലായിരുന്നു പര്യടനം.