ഏഷ്യൻ കരുത്തറിയിച്ച് ദക്ഷിണ കൊറിയ; അവസരം പാഴാക്കി ഉറുഗ്വേ- ഗോൾരഹിത സമനില

ദോഹ: ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. അതിവേ​ഗ നീക്കങ്ങളാണ് ദക്ഷിണ കൊറിയ തുടക്കം മുതൽ നടത്തിയത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ ദക്ഷിണ കൊറിയ ആധിപത്യം സ്ഥാപിച്ചു. അതിന് ശേഷം ഉ​റു​ഗ്വേ ആക്രമണത്തിലേക്കെത്തി. ഇരുവശത്തുനിന്നും മൂന്ന് ഷോട്ടുകൾ മാത്രമാണ് ആദ്യപകുതിയിൽ ഉണ്ടായത്. ആദ്യപകുതി ​ഗോൾ രഹിതമായി അവസാനിച്ചു.

ഉറു​ഗ്വേ 10 ഷോട്ടുകളും ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ഇരുകൂട്ടർക്കും ​ഗോൾ വല കുലുക്കാനായില്ല. ഉറു​ഗ്വേയുടെ ഭാ​ഗത്ത് നിന്ന് ഏഴ് ഫൗളുകളും ദക്ഷിണ കൊറിയയുടെ ഭാ​ഗത്ത് നിന്ന് 10 ഫൗളുകളും ഉണ്ടായ മത്സരം രണ്ട് യെല്ലോ കാർഡുകളും കണ്ടു. ഉറു​ഗ്വേയ്ക്ക് നാല് കോർണറുകളും ദക്ഷിണ കൊറിയയ്ക്ക് മൂന്ന് കോർണറുകളുമാണ് ലഭിച്ചത്.