ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ നിന്ന് പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തീയതി ആയിരുന്നു സംഭവം. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിച്ചത് ആയിരുന്നു കൊമ്പൻ ദാമോദ ദാസനെ . ആന പെട്ടെന്ന് പ്രകോപിതനായി. പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞിറിഞ്ഞു ആന ദേഷ്യം കാണിച്ചു. പിന്നാലെ ആന ശാന്തനായി. ആനയുടെ സമീപത്തുകൂടെ വരനും വധുവും നടന്നുവരുന്നത് ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ചിരുന്നു. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത് . കല്യാണ ആഘോഷത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് പാപ്പാന്റെ അത്ഭുതകരമായ രക്ഷപ്പെടൽ പുറം ലോകം കണ്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.