തിരുവനന്തപുരം : പതിവ് രീതികളെല്ലാം മാറ്റിവെച്ചു് നിലവിളക്ക് കൊളുത്താതെ സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ലൈറ്റ് തെളിയിച്ച് പ്രേക്ഷകരിലേയ്ക്ക് വെളിച്ചം പകർന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു. ഭയ രഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്നും ഇത് ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരള രാജ്യന്താര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയി പങ്കെടുക്കാന്‍ ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയെ ക്ഷണിച്ചിരുന്നെങ്കിലും ഇറാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സാങ്കേതിക തടസങ്ങളാല്‍ മഹ്നാസ് മുഹമ്മദിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് ചലച്ചിത്രമേള ഏര്‍പ്പെടുത്തിയ സിപിരിറ്റ് ഒഫ് സിനിമ അവാര്‍ഡ് മഹനാസ് മുഹമ്മദിക്ക് നല്‍കാനാണ് സംഘാടകര്‍ നിശ്ചയിച്ചിരുന്നത്. അവാര്‍ഡ് ജേതാവിന്‍റെ അഭാവത്തില്‍ ജ്യൂറി അംഗം അതീന റേച്ചൽ സംഗാനിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇറാനിലെ യുവതികള്‍ക്കൊപ്പം ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് മഹനാസ് മുഹമ്മദിയെ ഇറാൻ സർക്കാർ അറസ്റ്റ് ചെയ്തു തുറങ്കിലിലടച്ചു. ഒടുവില്‍ രക്ഷയില്ലാതെ ഇംഗ്ലണ്ടിലേക്ക് കടക്കേണ്ടിവന്നു.ഇന്ത്യയിലേക്ക് വരണമെങ്കില്‍ പാസ്പോര്‍ട്ടിന് ആറുമാസത്തെ കാലാവധി വേണം. മഹനാസ് മുഹമ്മദിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും.പാസ്പോര്‍ട്ട് പുതുക്കാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം.
തന്റെ അസാന്നിധ്യത്തിലും ഭരണകൂട ഭീകരതയ്ക്കുള്ള മറുപടി പ്രതീകാത്മകമായി മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദി. മുറിച്ച മുടിയും തന്റെ സന്ദേശവും അഥീന റേച്ചല്‍ സംഗാരിയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. മുറിച്ച മുടിയും തന്റെ സന്ദേശവും അഥീന റേച്ചല്‍ സംഗാരിയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. ജ്യൂറി അംഗം അതീന റേച്ചൽ സംഗാനി യുടെ കൈവശം കൊടുത്തയച്ച സ്വന്തം മുടിയിലൂടെ മഹ്നാസ് തന്റെ സാന്നിധ്യവും, നിലപാടും വേദിയില്‍ അറിയിച്ചു.
ചടങ്ങിൽ ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ പങ്കെടുത്തു. മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും.