ചെന്നൈ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ ചെന്നൈ വഴിയുള്ള ട്രെയിൻ സ‍ർവീസുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ് റിപ്പോർട്ടുകളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ സബർബൻ ട്രെയിനുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യാം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന കാലാവസ്ഥാ വകുപ്പുമായും സമീപ റെയിൽവേ സോണുകളുമായും ബന്ധം നിലനിർത്തണം,ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

മാൻഡോസ് ചുഴലിക്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്റർ വരെ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മണിക്കൂറിൽ 65 മുതൽ 75 വരെ കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് 85 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് ഏകദേശം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി, വടക്കൻ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്‌ക്ക് ഇടയിൽ മാമല്ലപുരത്തിന് (മഹാബലിപുരം) സമീപം ചുഴലിക്കാറ്റായി മാറും.