ക്യാമ്പസ് ചിത്രം 4 സീസൺസ് തിരുവനന്തപുരത്തു ആരംഭിച്ചു.

ക്യാമ്പസിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിലുള്ള 4 സീസൺസ് എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ കെ. വിനോദ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ട്രാൻസ് ഇമേജിന്റെ ബാനറിൽ ക്രിഷ് എ. ചന്ദർ നിർമിക്കുന്ന ചിത്രം മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടി പറയുന്നു

അമീൻ, റിയ പ്രഭു , മധു ബാലകൃഷ്ണൻ,ബിജു സോപാനം,മധുപാൽ, ബിന്ദു തോമസ്, മേഘ രാജൻ, പ്രദീപ് നളന്ദ, നേഹ മേനോൻ, ഗോഡ് വിൻ തങ്കച്ചൻ, സിജിന, ഡോ.പ്രഭു, ഷെറിൻ, രാജ്മോഹൻ, ആവണി നായർ, സുജിത കണ്ണൻ, നിസാർ ജമീല , ശ്രീദേവി ഉണ്ണി,

ഡോ. ലാവണ്യ, ഭദ്ര, വിവേക് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

പുതുമുഖങ്ങളായ അമീൻ നായക കഥാപാത്രമായ സാന്റിയെയും നായിക റിയ പ്രഭു ചേതന എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ക്രിഷ് എ. ചന്ദർ. ഗാനരചന: കൈതപ്രം ദാമോധരൻ നമ്പൂതിരി, ഡോ:സ്മിത പിഷാരടി, ചന്ദു എസ്. നായർ, കെ വിനോദ്.

സംഗീത സംവിധാനം : രാജൻ സോമസുന്ദരം, ജിതിൻ കെ. റോഷൻ.ഗായകർ : മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, ഗായത്രി രാജീവ്, പ്രിയ ക്രിഷ്, സിനോവ് രാജ്, ശരണ്യ ശ്രീനിവാസ്, അഭിലാഷ്, ക്രിസ്റ്റഫർ വീക്സ്, അലക്സ്‌ വാൻട്രൂ. കോസ്‌റ്റ്യൂംസ്:ഇന്ദ്രൻസ് ജയൻ.എഡിറ്റർ :ആർ. പി. കല്യാൺ. ആർട്ട് ഡയറക്ടർ : അർക്കൻ എസ്. കർമ.മേക്കപ്പ്:ലാൽ കരമന. പ്രൊഡക്ഷൻ കൺട്രോളർ :ജയശീലൻ സദാനന്ദൻ. ചീഫ്അസോസിയേറ്റ് ഡയറക്ടർ :ജിനി സുധാകരൻ. എക്സിക്യൂട്ടീവ് ഫിനാൻസ് കൺട്രോളർ : ആന്റണി ബെബിൻ.ലോജിസ്റ്റിക് സൂപ്പർവൈസർ :പ്രദീപ്കുമാർ.പി ആർ ഒ : റഹിം പനവൂർ. പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ :സജി വിൽസൺ.കോറിയോഗ്രാഫി: കൃഷ്ണ മൂർത്തി, ശ്രുതി ഹരി, സുനിൽ ഡാൻസ് ൻ ബീറ്റസ്. അസോസിയേറ്റ് ഡയറക്ടർ :അരുൺ ഉടുമ്പൻചോല. അസോസിയേറ്റ് ക്യാമറാമാൻ :ദേവ. പ്രൊഡക്ഷൻ മാനേജർമാർ : പ്രസാദ് മുണ്ടല, പ്രജീഷ് രാജ്.അസിസ്റ്റന്റ് ഡയറക്ടർമാർ :സച്ചിൻ, സനീഷ് ബാല. സ്റ്റിൽസ് :ശരവണൻ. ഡിസൈൻസ് :കമ്പം ശങ്കർ.

തിരുവനന്തപുരം വഴുതക്കാട്

ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന പൂജാ ചടങ്ങിൽ ചലച്ചിത്ര സംവിധായകനും നടനും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർമാനുമായ മധുപാൽ ദീപം തെളി

ക്കുകയും ക്യാമറയുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു. സംവിധായകൻ കെ. വിനോദ് ഫസ്റ്റ് ക്ലാപ്പടിച്ചു.ആറ്റുകാൽ ഭഗവതി ക്ഷേത്രം മുൻ ചെയർമാൻ ആർ. രവീന്ദ്രൻനായർ, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡന്റ് ബാബു സെബാസ്റ്റ്യൻ, ചലച്ചിത്ര നിർമാതാവ് ഗിരീശ്, ഗാനരചയിതാവ് ചന്ദു എസ്. നായർ തുടങ്ങിയവർ സംബന്ധിച്ചു.