ഖത്തർ ലോകകപ്പ്, ജയിക്കുന്ന ടീമിന് 42 മില്യൺ ഡോളർ പ്രൈസ് മണി

ദോഹ: ഫിഫ ലോകകപ്പ് അതിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കെ ലോകകപ്പ് ജേതാക്കള്‍ക്കും മറ്റ് മല്‍സരാര്‍ഥികള്‍ക്കും ഉള്‍പ്പെടെയുള്ള പ്രൈസ് മണി പ്രഖ്യാപിച്ച് അധികൃതര്‍.കിരീടപ്പോരാട്ടത്തില്‍ അവശേഷിക്കുന്ന ആദ്യ നാലു ടീമുകള്‍ക്കു മാത്രമല്ല, കപ്പിനായുള്ള പോരാട്ടത്തില്‍ പൊരുതിവീണ് നാടുകളിലേക്ക് തിരിച്ച മറ്റ് 28 ടീമുകള്‍ക്കുമുണ്ട് ഒട്ടും മോശമല്ലാത്ത സമ്മാനത്തുക.

ലോകകപ്പ് നേടുന്ന ജേതാവിന് 42 മില്യണ്‍ ഡോളറാണ് പ്രൈസ് മണിയായി ലഭിക്കുക.
റണ്ണേഴ്‌സ് അപ്പിന് 30 മില്യണ്‍ ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 27 ദശലക്ഷം ഡോളറും
നാലാം സ്ഥാനം 25 ദശലക്ഷം ഡോളറും ലഭിക്കും.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഫിഫ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനായുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ 1.5 മില്യണ്‍ ഡോളര്‍ വീതം വിതരണം ചെയ്തിരുന്നു. 2018ലെ റഷ്യന്‍ എഡിഷനേക്കാള്‍ കൂടുതലാണ് ഖത്തര്‍ ലോകകപ്പിന്റെ സമ്മാനത്തുക. റഷ്യയില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് 38 മില്യണ്‍ ഡോളറായിരുന്നു പ്രൈസ് മണി. റഷ്യയിലെത്തിയ മൊത്തം ടീമുകള്‍ക്കായി 400 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഖത്തര്‍ പതിപ്പില്‍ മൊത്തം സമ്മാനത്തുക 440 മില്യണ്‍ ഡോളറായി ഉയര്‍ത്തിയതായി ഫിഫ വ്യക്തമാക്കി.