ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കഴുത്തറുത്ത്‌ മരിച്ച നിലയിൽ

ബാംഗ്ലൂർ : ബംഗളൂരുവിലെ എഞ്ചിനീയറിങ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി . എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത്.

കോളേജ് ഹോസ്റ്റലിലെ ടോയ്ലറ്റില്‍ വെച്ച്‌ കത്തികൊണ്ട് സ്വയം കഴുത്തുറക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിൻ ജീവനൊടുക്കിയതെന്നും ബംഗളൂരു പോലീസ് പറഞ്ഞു.ഡിസംബര്‍ ഒന്നുമുതലാണ് നിതിൻ കോളേജില്‍ വന്നുതുടങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലാത്തതിനെ തുടർന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇവർ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചപ്പോൾ വാർഡൻ പോലീസിൽ അറിയിക്കുകയായിരുന്നു,

പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്‍റെയും ശ്രീകലയുടെയും മകനാണ് മരിച്ച നിതിൻ.