ഗുവാഹത്തി: അസമിലെ കെന്ദുഗുരി ബൈലുങ് ഗ്രാമത്തിലെ ലുഖുരാഖോൺ എന്ന യുവതിയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രണാലി ഗൊഗോയ് എന്ന ഹീരാമയി ഇവരുടെ ഭർത്താവ് ബസന്ത ഗൊഗോയ് ഇവരുടെ മകൻ പ്രാശന്ത ഗൊഗോയ്, കൊല്ലപ്പെട്ട യുവതിയുടെ അമ്മ ബോബി ലുഖുരഖോന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകുന്നതിനാണ് യുവതിയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്തതെന്ന് ദമ്പതിമാർ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡിസംബർ 19ന് കാണാതായ യുവതിയെ ചൊവ്വാഴ്ച രാവിലെ ചാരായിദേവ് ജില്ലയിലെ രാജാബാരി ടീ എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ സിമലുഗുരി, ശിവസാഗർ, ചാരൈഡിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിൽ
മണിക്കൂറുകൾക്കകം ജോർഹട്ടിലെ ഒരു ബസ് സ്റ്റാൻഡിൽ നിന്നും കുട്ടിയെ പോലീസ് കണ്ടെത്തി.
അറസ്റ്റിലായ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.ദമ്പതികളെ പിടികൂടിയെങ്കിലും അവരുടെ മകൻ കുട്ടിയുമായി ട്രെയിനിൽ കയറിയിരുന്നു. കുട്ടി ട്രെയിനിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ചു . പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെ ന്നും വിശദമായ അന്വേഷണം നടക്കുമെന്നും ശിവസാഗർ സീനിയർ പോലീസ് ഓഫീസർ സുഭ്ജ്യോതി ബോറ പറഞ്ഞു.