കാറപകടത്തിൽ മരണപ്പെട്ട മാണി സി കാപ്പൻ എം എൽ എ യുടെ പേർസണൽ സ്റ്റാഫ് രാഹുൽ സഞ്ചരിച്ച കാറിൽ നിന്നും മയക്കു മരുന്ന് കണ്ടെത്തി.

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ്സ് അപകടത്തില്‍ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു.രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്. .

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്.രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.