മണൽ മാഫിയയിൽനിന്നു പോലീസ് കൈക്കൂലി വാങ്ങിയത് ഗൂഗിൾ പേ യിലൂടെ

കൊച്ചി: മണൽ മാഫിയയിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോൺ മത്തായി. അബ്ദുറഹിമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു .

മണൽ മാഫിയയിൽനിന്ന് ജോൺ മത്തായിയും അബ്ദുറഹിമാനും കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയും കൈപ്പറ്റിയതിന്‍റെ തെളിവും ലഭിച്ചു.ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായി.

എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ വകുപ്പുതല അന്വേഷണത്തിനുത്തരവിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റൂൽ എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് എസ്.ഐമാരെയും സസ്പെൻഡ് ചെയ്തത്.