പുതുവർഷത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂഡൽഹി: 2023 പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ (ഓയിൽ മാ‍‍ർക്കറ്റിങ് കമ്പനി). വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ​ഗാർഹിക എൽപിജി സിലിണ്ടർ നിലവിലുള്ള അതേ നിരക്കിൽ ലഭിക്കും.

വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്പനികൾ (ഒഎംസി) 2023 ജനുവരി ഒന്ന് മുതൽ 25 രൂപ വരെയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും. ഇത് ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാത്തതിനാൽ ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

വിവിധ ന​ഗരങ്ങളിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്

ഡൽഹി- 1768 രൂപ

മുംബൈ- 1721 രൂപ

കൊൽക്കത്ത- 1870 രൂപ

ചെന്നൈ- 1917 രൂപ

വിവിധ ന​ഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില

ഡൽഹി- 1053 രൂപ

മുംബൈ- 1052.5 രൂപ

കൊൽക്കത്ത- 1079 രൂപ

ചെന്നൈ- 1068.5 രൂപ

ഒഎംസികൾ ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർധിപ്പിച്ചത്. ഇത് ​ഗാർഹിക എൽപിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയർത്തി. 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്. 2022 മാർച്ചിൽ ആദ്യം 50 രൂപ വർധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വർധിപ്പിച്ചു. പിന്നീട് മെയ് മാസത്തിൽ 3.50 രൂപ ഉയർത്തി. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചിരുന്നു.