കാൽനടയായി രാജ്യം മുഴുവനും നടക്കുന്ന യുവാവിനെ ഞാൻ അഭിനന്ദിക്കുന്നു,ആർ എസ്സ് എസ്സ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമർശിച്ചിട്ടില്ല. രാമക്ഷേത്ര സെക്രട്ടറി ചമ്പത് റായ്

ലഖ്‌നൗ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചു് രാമക്ഷേത്ര സെക്രട്ടറി ചമ്പത് റായ്. ഇത്തരം ഒരു ഉദ്ധ്യമത്തിനായി ഇറങ്ങിപ്പുറപ്പെട്ട ഈ ചെറുപ്പക്കാരൻ വളരെയധികം പ്രശംസയർഹിക്കുന്നുയെന്നും അദ്ദേഹം പറഞ്ഞു.

”  കാൽനടയായി രാജ്യം മുഴുവനും നടക്കുന്ന യുവാവിനെ ഞാൻ അഭിനന്ദിക്കുന്നു.ഭാരത് ജോഡോ യാത്രയിൽ ഒരു തെറ്റുമില്ല.ഞാനൊരു ആർ എസ്സ് എസ്സ് പ്രവർത്തകനാണ്,ആർ എസ്സ് എസ്സ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമർശിച്ചിട്ടില്ല. കഠിനമായ കാലാവസ്ഥയിലും അദ്ദേഹം നടക്കുകയാണ്,ഇത് അഭിനന്ദിക്കപ്പെടണം.എല്ലാവരും ഇത്തരത്തിൽ യാത്ര നടത്തണമെന്നാണ് പറയാനുള്ളത് ” രാമക്ഷേത്ര സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

രാമക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന അംഗം ഗോവിന്ദ് ദേവ് ഗിരി ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചു് കൊണ്ട് രംഗത്ത് വന്നു. രാജ്യം എപ്പോഴും ഐക്യത്തോടെയും ശക്തിയോടെയും നിലനിർത്താൻ രാഹുലിനെ അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും,ഇന്ത്യയെ ഒരുമിച്ചു നിർത്താനുള്ള മഹത്തായ മുദ്രാവാക്യമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടു വയ്ക്കുന്നതെന്നും ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് ഭഗവാൻ ശ്രീ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴുമുണ്ടായിരിക്കട്ടെയെന്നും, നിങ്ങൾ ;പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ,നിങ്ങളുടെ ദീർഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും അതിനായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകളറിയിച്ചു കൊണ്ട് രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സാദേന്ദ്ര ദാസ് ” കത്തിലൂടെ കുറിച്ചു.

2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ് നാട് ,കേരളം,കർണ്ണാടക ,ആന്ധ്ര പ്രദേശ് ,തെലുങ്കാന ,മധ്യപ്രദേശ് ,രാജസ്ഥാൻ ,മഹാരാഷ്ട്ര ,ഹരിയാന ,എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചത് 3000 കിലോമീറ്ററാണ്. ഭാരത് ജോഡോ യാത്ര ഇപ്പോഴുള്ളത് ഉത്തർ പ്രദേശിലാണ്. യു പി ,പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പര്യടനം ജാനുവരി 30 ന് കാശ്മീരിൽ അവസാനിക്കും.