കൊടൈക്കനാലിലേക്ക് വിനോദയാത്ര: 2 യുവാക്കളെ കാണാതായി; തിരച്ചില്‍ തുടരുന്നു

കോട്ടയം ∙ ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായത്