ശമ്പളത്തിൽ ലോക റെക്കോർഡിട്ട് റൊണാൾഡോ,അൽനാസർ ക്ലബ് നൽകുന്നത് ദിവസം അഞ്ചു കോടി രൂപ

നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി കരാറിലേര്‍പ്പെട്ടു. പുതിയ ഫുട്ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സൗദി അല്‍ നസർ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയിൽ റൊണാള്‍ഡോ പറഞ്ഞു. കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Lionel Messi and Cristiano Ronaldo could line up together for 'South  Europe' dream team in UEFA All-Star match with 'North' | Daily Mail Online

റൊണാള്‍ഡോയുമായി രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ട അല്‍ നാസര്‍ ക്ലബ് താരത്തിന് നല്‍കുന്നത് 1770 കോടി രൂപയാണ്.  ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പ്രതിഫലമാണിത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റൊണാള്‍ഡോ പടിയിറങ്ങിയത്. താരവും ക്ലബും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാള്‍ഡോയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു.

Lionel Messi and Cristiano Ronaldo to play in the same team? - TechnoSports

ഖത്തറില്‍ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ കളിക്കുന്നത് കാണാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പ്രീക്വാര്‍ട്ടറില്‍ തന്നെ പോര്‍ച്ചുഗലിന് പുറത്തു പോകേണ്ടിവന്നതിനാൽ അത് നടന്നില്ല. പുതിയ കരാര്‍ അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ഏകദേശം 147 കോടി രൂപയാണ് ഒരു മാസം ശമ്പളമായി ലഭിക്കുന്നത്. ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം 34 കോടി രൂപയും ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം ഏകദേശം അഞ്ചു കോടി രൂപയും അത് ഒരു മണിക്കൂര്‍ നേരത്തേക്ക് ആണെങ്കിൽ 20 ലക്ഷം രൂപയും ആയിരിക്കും കളിക്കാന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും ലഭിക്കുക. പരസ്യവരുമാനത്തിന് പുറമെയുള്ള തുകയാണിത്.

Barcelona Wants to Sign Cristiano Ronaldo to Play With Lionel Messi

ഖത്തര്‍ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെ പ്രമുഖ ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ ക്യാംപെയിനിന്റെ ഭാഗമായി പ്രമുഖ ഫോട്ടോഗ്രാഫറായ ആനി ലെയ്‌ബോവിറ്റസ് എടുത്ത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേർക്കുനേർ ഇരിക്കുന്ന ഒരു പരസ്യചിത്രം വയറലായിരുന്നു.ലക്ഷക്കണക്കിന് പേരാണ് ചിത്രം ഏറ്റെടുത്തത്. ഇരുതാരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളായ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഏകദേശം 32 മില്യണ്‍ മുതൽ 42 മില്യണ്‍ ജനങ്ങളാണ് ചിത്രം ഷെയര്‍ ചെയ്തത്.

Carlsen and Nakamura chime on Messi and Ronaldo posing for Louis Vuitton  before FIFA World Cup 2022 - ChessBase India

ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.ഈ ഫുട്ബോൾ താരങ്ങൾ പ്രതിഫലത്തിൽ ലോക ചരിത്രം തിരുത്തി കുറിക്കുകയാണ്.