കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്,കേരളത്തിൽനിന്ന് ഏഴു നിരീക്ഷകർ

ന്യൂഡൽഹി : കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ കേരളത്തിൽനിന്നും നിരീക്ഷകരായി ഏഴുപേരെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. എം പി മാരായ ടി എൻ പ്രതാപൻ,അടൂർ പ്രകാശ്,എം കെ രാഘവൻ,ഹൈബി ഈഡൻ,ജെബി മേത്തർ,എ പി അനിൽകുമാർ എം എൽ എ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ എന്നിവരാണ് പട്ടികയിലുള്ളത്.

കർണാടക പോളിങ് ബൂത്തിലേയ്ക്ക് മാർച്ച് ചെയ്യാൻ മൂന്ന് മാസങ്ങൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് കൈവിട്ടുപോയ ഭരണം എങ്ങിനെയും തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുകയാണ് കോൺഗ്രസ് നേതൃത്വം. 28 പേരടങ്ങുന്ന ലോകസഭാ നിരീക്ഷകരുടെ പട്ടികകയ്ക്കാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അംഗീകാരം നൽകിയത്.

സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാമക്ഷേത്രത്തിനെ ചൊല്ലിയും ലവ് ജിഹാദിനെ ചൊല്ലിയുമുള്ള വാക് പോരിലാണ്.തീവ്ര ഹിന്ദു സംഘടനകൾ ലവ് ജിഹാദിൽനിന്നു ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാനെന്ന പേരിൽ മംഗളൂരിൽ ഹെല്പ് ലൈൻ തുടങ്ങിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തു പര്യടനം പൂർത്തിയാക്കി മടങ്ങിയതേയുള്ളു.ജെ ഡി എസ്സിന് വീഴുന്ന ഓരോ വോട്ടും കോൺഗ്രസിനാണ് പോകുന്നതെന്ന കാര്യം ഓർക്കണമെന്ന് അമിത് ഷാ പറഞ്ഞു.

ജെ ഡി എസ്സിന്റെ സിറ്റിംഗ് സീറ്റായ രാമനഗരിയിലും ജെ ഡി എസ് യുവ നേതാവ് നിഖിൽ കുമാരസ്വാമി ജനവിധി തേടുന്ന രാമനാഗരയിലെ രാമദേവര ഹിൽസിലും അയോധ്യ മോഡലിൽ രാമക്ഷേത്രം പണിയുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി അശ്വിൻ കുമാർ പ്രഖ്യാപിച്ചു. ഈ വരുന്ന കർണാടക നിയമസഭാ തിരഞ്ഞുടുപ്പോടെ ബി ജെ പി യുടെ പതനത്തിനു തുടക്കം കുറിയ്ക്കുമെന്ന് ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമിയും
പ്രഖ്യാപിച്ചു.