ബിനാലെ കഴിഞ്ഞു മടങ്ങിയ ആഭ്യന്തര സെക്രട്ടറി ഡോ. വേണുവും കുടുംബവും റോഡപകടത്തിൽ പെട്ടു

ആലപ്പുഴ: കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആഭ്യന്തര സെക്രട്ടറി വേണു ഐ എ എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിച്ചു 7 പേർക്ക് പരിക്കേറ്റു.തെങ്കാശിയിൽ നിന്നും കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.

കാറിൽ ഉണ്ടായിരുന്ന വേണുവിന്റെ ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, ബന്ധുക്കളായ പ്രണവ് സൗരഫ് എന്നിവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിൽ നിന്നും ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ അപകടമുണ്ടായത്.രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്.